കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ ആരോഗ്യ ജാഗ്രതയുമായി ബന്ധപ്പെട്ട് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെയും മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ സംയുക്ത നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളെയും വിട്ട് കിട്ടിയ ഇതര വകുപ്പുകളെയും സംയോജോപ്പിച്ചു വിളിച്ചു കൂട്ടിയ ഇൻറർ സെക്ടറൽ മീറ്റിംഗ് ശ്രദ്ധേയമായി. സംസ്ഥാനത്ത് തന്നെ പകര്‍ച്ച വ്യാധികള്‍ അതില്‍ വൈറല്‍ പനി ,ഡെങ്കിപനി, എലിപ്പനി തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ ബ്ലോക്ക് പഞ്ചായത്തില്‍ അടിയന്തിര നടപടിയുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ഇന്റര്‍ സെക്ടര്‍ മീറ്റിഗ് , വാര്‍ഡ് തല പ്രവര്‍ത്തനത്തിന് ഊന്നൽ നൽകി ഉടൻ വാര്‍ഡ് തല ശുചിത്വ സമിതി മീറ്റിംഗ് വിളിക്കാൻ വാർഡു മെമ്പര്‍മാര്‍ക്ക് & കൺവീനർമാർക്ക് ചുമതല നല്കി. വ്യാപാരികളുടെ മീറ്റിംഗ്, കച്ചവട സ്ഥാപനങ്ങളും അങ്ങാടികളും പൊതുസ്ഥലങ്ങളും ക്ലീന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതല നല്‍കും. ശുചിത്വ ദിന ഹര്‍ത്താല്‍ പ്രഖ്യാപിച്ചായിരിക്കും എല്ലാ പഞ്ചായത്തുകളിലും ആ പ്രവര്‍ത്തനത്തിന് പൊതുജന പങ്കാളിത്തത്തോടെ നേതൃത്വം നല്‍കുക. ഡെങ്കുപനി എന്ന ചികിത്സയില്ലാത്ത മാരക രോഗം പരത്തുന്ന കൊതുക് ഇല്ലായ്മ ചെയ്യാന്‍ ഉറവിട നശീകരണം മാത്രമാണ് പോംവഴി. അത് വീട് വീടാന്തരം പരിശോധന നടത്തി ചെയ്യേണ്ടതുണ്ട്.
അത് പോലെ സ്കൂളുകള്‍,അംഗൻവാടികള്‍ പൊതു സ്ഥാപനങ്ങള്‍ ഓഫീസുകൾ വ്യാപാര സ്ഥാപനങ്ങൾ ഒക്കെ ഈ രീതിയില്‍ ഉറവിട നശീകരണം ആവശ്യമാണ്. തീരുമാനം എല്ലാസ്ഥാപനങ്ങള്‍ക്കും എത്തിച്ചു കൊടുക്കും. എല്ലാ പ്രവര്‍ത്തനങ്ങളുടെയും വിജയം പൊതുജന പങ്കാളിത്തമാണ് .പൊതുസമൂഹം ഈ വിഷയ
ത്തില്‍ പ്രത്യേക താല്പര്യത്തോടെ സഹകരിക്കണമെന്നു യോഗം അഭ്യര്‍ത്ഥിച്ചു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വിളിച്ചു ചേര്‍ത്ത ഇന്റര്സെക്ട്രല് മീറ്റിംഗില്‍ എല്ലാ വാര്‍ഡിലും ആരോഗ്യ ശുചിത്വ സമിതി വിപുലമായി വിളിച്ചു ചേര്‍ക്കാനും, തൊഴിലുറപ്പ്-MGNREGS തൊഴിലാളികള്‍,കുടുംബശ്രീ,ആശാവര്‍ക്കര്‍,അയല്‍സഭ പ്രതിനിധികള്‍ ജാഗ്രത സമിതി എന്നിവരുടെ സാന്നിദ്ധ്യവും സഹകരണവും ഉറപ്പ് വരുത്താനും തീരുമാനിച്ചു.
എലിപ്പനി പ്രതിരോധത്തിനായി ഉള്ള ഡോക്സിസൈക്ലിൻ ഗുളിക എല്ലാ തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർക്കും, ക്ഷീരകർഷകർക്കും, മണ്ണിൽ പണിയെടുക്കുന്ന എല്ലാ തൊഴിലാളി സുഹൃത്തുക്കൾക്കും നൽകാൻ തീരുമാനിച്ചു.
വെള്ളി,ശനി,ഞായര്‍ ദിവസങ്ങളില്‍ പഞ്ചായത്തുകളിലെ സ്കൂളുകൾ, പൊതു സ്ഥാപനങ്ങൾ & ഓഫീസുകൾ, വീടുകൾ എന്ന ക്രമത്തിൽ മുഴുവന്‍ സ്ഥലങ്ങളും 3 പേരുള്ള ടീം ആയി സന്ദര്‍ശിച്ച് 25 മുതൽ 50 വീടുകളിലെ ഉറവിട നശീകരണ നേതൃത്വം, ബോധവല്‍ക്കരണം,ക്ലോറിനേഷന് എന്നിവ നടത്താൻ തീരുമാനിച്ചു. പനി ബാധിച്ചവരെ കണ്ടെത്തി റഫര്‍ ചെയ്യും.ഹരിത കർമ്മ സേനയുടെ പ്രവര്‍ത്തനം എല്ലായിടത്തും കാര്യക്ഷമമാക്കും. എല്ലാ വാര്‍ഡുകളിലും തൊഴിലുറപ്പ് & ആരോഗ്യ ഗ്രാമ സഭചേരും. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ നേത്ൃത്വത്തില്‍ എല്ലാ വാര്‍ഡിലെയും പ്രവര്‍ത്തനങ്ങള്‍ ഓരോ രണ്ടാഴ്ചയിലും അവലോകനം ചെയ്യും.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് ഷാജി.എ.ജെ സ്വാഗതം പറഞ്ഞ യോഗത്തിൽ വൈസ് പ്രസിഡൻറ് കെ.രമണി അദ്ധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിജിമാത്യു ഉദ്ഘാടനം ചെയ്തു.
മുളിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് പരിപാടി വിശദീകരിച്ചു.
മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി.പി.വി, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ധന്യ.എം, കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗോപാലകൃഷ്ണ.കെ, കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുരളി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സവിത.പി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.കെ.നാരായണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്മിത പ്രിയരഞ്ജൻ, കാറഡുക്കഗ്രാമ പഞ്ചായത്തിൻറെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രത്നാകര.എം, ദേലംപാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നളിനാക്ഷൻ എം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ
പ്രസംഗിച്ചു.
വിവിധ ഗ്രാമപഞ്ചായത്തുകളിലെ ഹെൽത്ത് ഇൻസ്പെക്ടർ ഇൻചാർജ് മാരായ രശ്മി.ആർ.എസ്, ശ്രീജിത്.എ.വി, കൃഷ്ണകുമാർ.പി, രാജേഷ്.കെ.എസ്, അബ്ദുറഹ്മാൻ.ജെ.പി,മേഘ ഗോവിന്ദ്.എം.പി, പബ്ലിക് ഹെൽത്ത് നഴ്സ് ഇൻചാർജ് ആയിഷത്ത് മൈമൂന.ഇ, ഗീത തുടങ്ങിയവർ നേതൃത്വം നൽകി.
മൊഗ്രാൽപുത്തൂർ ഹെൽത്ത് ഇൻസ്പെക്ടർ ദീപജേക്കബ് നന്ദി പറഞ്ഞു.