ബെംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സ്വന്തം ജില്ലയായ ഹാവേരിയിലെ ഹംഗല്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി 7373 വോട്ടിന് പരാജയപ്പെട്ടു.
കോണ്‍ഗ്രസ് 87490 വോട്ട് നേടിയപ്പോള്‍ ബി.ജെ.പി 80117 വോട്ടാണ് നേടിയത്.
ജെ.ഡി.എസ് ഇവിടെ 927 വോട്ട് നേടി.
7373 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശ്രീനിവാസ് മാനെ ജയിച്ചത്.