ഫാത്തിമ മുസഫർ വനിതാ ലീഗ് ദേശീയ പ്രസിഡന്‍റ്

Latest ഇന്ത്യ കേരളം പ്രാദേശികം

വനിതാ ലീഗ് ദേശീയ പ്രസിഡന്റായി ഫാത്തിമ മുസഫറിനെ(തമിഴ്നാട്) തെരഞ്ഞെടുത്തു.

മുസ്‍ലിം ലീഗ് ദേശീയ ഉപദേശക സമിതിയുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗത്തിലാണ് തീരുമാനം.

മികച്ച സാമൂഹിക പ്രവർത്തകയ്ക്കുള്ള രാജിവ് ഗാന്ധി മൂപ്പനാർ അവാർഡ്, ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, 2020ൽ മെഗാ ടി.വിയുടെ വുമൺ ഓഫ് ദി ഇയർ അവാർഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട് ഫാത്തിമ മുസഫർ.

നിയമ ബിരുദവും ഇസ്‍ലാമിക് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ഫാത്തിമ മുസഫർ മികച്ച പ്രഭാഷകയും സംഘാടകയുമാണ്.

മുസ്‍ലിം പേഴ്സണൽ ലോ ബോർഡ്, തമിഴ്നാട് വഖഫ് ബോർഡ്, മുസ്‌ലിം വുമൺ എയ്ഡ് സൊസൈറ്റി, മുസ്‌ലിം വുമൺസ് അസോസിയേഷൻ എന്നിവയിൽ അംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *