ആലംപാടി : ഓറഞ്ച് വിറ്റ പണം സ്വരൂപിച്ചു കൂട്ടി നാട്ടിൽ സ്കൂൾ പണിത് ഒടുവിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച ഹാജ്ജബ്ബ ഹരേകളയ്ക്ക് ആസ്ക് ആലംപാടി ആസ്ക് ജംഗ്ഷനിൽ വെച്ച് സ്വീകരണം നൽകി. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പരിപാടി ഉദ്ഘാടനം ചെയ്തു.ആസ്ക് പ്രസിഡന്റ് ഗഫൂർ ആലംപാടി അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ എബി കുട്ടിയാനം മുഖ്യാതിഥിയായി. പത്മശ്രീ ഹാജബ്ബയ്ക്ക് ആസ്ക് ആലംപാടി നൽകുന്ന പത്തായിരം രൂപ ക്യാഷ് അവാർഡും മോമോന്റോയും ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് സമ്മാനിച്ചു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ സകീന അബ്ദുല്ല, സലീം മാസ്റ്റർ, മുഹമ്മദ് മേനത്ത്, ആസ്ക് ജിസിസി പ്രവർത്തക സമിതി അംഗം സി.ബി മുഹമ്മദ്, പോളിറ്റ് ഇന്റർനാഷണൽ എം.ഡി ജാബിർ പോളിറ്റ്, എന്നിവർ പ്രസംഗിച്ചു.ആസ്ക് ജനറൽ സെക്രട്ടറി സിദ്ധിക്ക് സ്വാഗതവും, ജോയിൻ സെക്രട്ടറി ജീലാനി നന്ദിയും പറഞ്ഞു.