തിരുവനന്തപുരം: കേരളത്തില്‍ പച്ചക്കറിക്ക് തീവില. രണ്ടാഴ്ച്ചയ്ക്കിടെ അവശ്യ പച്ചക്കറികളുടെ വില ഇരട്ടിയായാണ് ഉയര്‍ന്നത്.തക്കാളി, ഉള്ളി, കാരറ്റ് തുടങ്ങിയവയ്ക്കെല്ലാം രണ്ടാഴ്ച കൊണ്ട് വില ഇരട്ടിയോളമായി.ഇന്ധനവിലക്കയറ്റമാണ് വില കൂടാന്‍ ഒരു കാരണം.തമിഴ്നാട്ടില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വന്‍തോതില്‍ കൃഷി നശിച്ചതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില കുത്തനെ ഉയരാന്‍ കാരണമായതെന്ന് കച്ചവടക്കാര്‍ പറയുന്നത്. മണ്ഡലകാലമാകുന്നതോടെ വില ഇനിയും ഉയരാന്‍ ആണ് സാധ്യത.മാര്‍ക്കറ്റില്‍ ഒരു കിലോ തക്കാളിക്ക് ഇന്ന് 50 രൂപയാണ് വില. രണ്ടാഴ്ച മുന്പുണ്ടായിരുന്നതിന്റെ ഇരട്ടിയോളമെത്തിയിട്ടുണ്ട് മിക്ക പച്ചക്കറികളുടെയും നിരക്ക്. 5 രൂപയായിരുന്ന ഉരുളക്കിഴങ്ങിന് 40. മുപ്പത് രൂപയ്ക്ക് വിറ്റ സവാളയ്ക്കിപ്പോള്‍ 50 രൂപ.വെണ്ടയുടെ വില 70ഉം മുരിങ്ങയ്ക്ക് 100ഉം കഴിഞ്ഞ് കുതിക്കുന്നു. കാബേജ്, കാരറ്റ്, പച്ചമുളക് തുടങ്ങി എല്ലാത്തിനും വില കൂടി.
