ചെങ്കള : ചെങ്കള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജവഹര്‍ലാല്‍ നെഹ്റു ജന്മദിനത്തോടനുബന്ധിച്ച ഛായ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥന സദസ്സും നടത്തി. മണ്ഡലം പ്രസിഡന്റ് എം അബൂബക്കറിന്റെ അധ്യക്ഷതയില്‍ എതിര്‍ത്തോട് കോണ്‍ഗ്രസ് ഭവനില്‍ വെച്ച് നടന്ന പരിപാടി കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബി എ ഇസ്മായില്‍ ഉല്‍ഘടനം ചെയ്തു ,എം പുരുഷോത്തമന് നായര്‍ ,കുഞ്ഞി കൃഷ്ണന് നായര്‍ ,ശ്രീമതി എം ഭവാനി ,ഷാഫി ചൂരിപള്ളം,ദീപക് യാദവ് ,നാസര്‍ കട്ട്കൊച്ചി ,ശ്രീധരന് ആചാരി ,ഗിരി അബൂബക്കര്‍, സുധീഷ് ,ഷാഹിദ് അഹ്മദ് ,വിനോദ് കുമാര്‍ ,മുഹമ്മദ് ഉസ്താദ് ,ഹാരിസ് കെ തുടങ്ങിയവര്‍ സംബന്ധിച്ചു ,ബാബു അജ്കോട് സ്വാഗതവും വസന്തന് അജ്കോട് നന്ദിയും പറഞ്ഞു
