പള്ളിക്ക് സമീപം ക്രമസമാധാനം തകർക്കാൻ ശ്രമിക്കുകയും ഖത്വീബിനെ അധിക്ഷേപിക്കുകയും ചെയ്തതായി പരാതി; മൂന്ന് പേർ അറസ്റ്റിൽ

Latest അന്താരാഷ്ട്രം ഇന്ത്യ പ്രാദേശികം

പള്ളിക്ക് സമീപം ക്രമസമാധാനം തകർക്കാൻ ശ്രമിക്കുകയും ഖത്വീബിനെ അധിക്ഷേപിക്കുകയും ചെയ്തതെന്ന പരാതിയിൽ മൂന്ന് പേരെ കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തു.

ബണ്ട് വാൾ താലൂക് പരിധിയിലെ ശരൺ (24), വിഗ്നേഷ് (23), ഹർഷിത് (22) എന്നിവരാണ് അറസ്റ്റിലായത്.

നവംബർ 14 ഞായറാഴ്ച അർധരാത്രി കുർനാട് സുബ്ബഗുളി താജുൽ ഉലമ ജുമാ മസ്ജിദിന് സമീപത്താണ് സംഭവം നടന്നത്.

ഇരുചക്രവാഹനത്തിൽ എത്തിയ പ്രതികൾ മുദ്രാവാക്യം മുഴക്കുകയും ബഹളം വെക്കുകയും ചെയ്തതായി മസ്ജിദ് കമിറ്റി അംഗങ്ങൾ പരാതിപ്പെട്ടു.

പള്ളിയിൽ കയറി ഖത്വീബിനെ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

സംഭവമറിഞ്ഞു നാട്ടുകാർ തടിച്ചുകൂടിയതോടെ യുവാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രദേശത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും ഇതുവരെ ജീവിച്ചുപോന്ന സൗഹാർദപരമായ അന്തരീക്ഷം സഹിക്കാൻ കഴിയാത്ത ചുരുക്കം ചിലരാണ് ഇത്തരമൊരു തരംതാഴ്ന്ന പ്രവൃത്തിക്ക് പിന്നിലെന്ന് മസ്ജിദ് സെക്രടറി ലത്തീഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *