അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കാസര്‍കോട് ചാപ്റ്റര്‍ നായന്‍മാര്‍മൂല ടെക്കീസ് പാര്‍ക്കില്‍ സംഘടിപ്പിച്ച മനശാസ്ത്ര പരിശീലന പരിപാടി ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രീയ ഉദ്ഘാടനം ചെയ്തു

Latest ഇന്ത്യ കേരളം

കാസറഗോഡ് :അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കാസര്‍കോട് ചാപ്റ്റര്‍ നായന്‍മാര്‍മൂല ടെക്കീസ് പാര്‍ക്കില്‍ സംഘടിപ്പിച്ച ‘അണ്‍ലീഷ് ദി പവര്‍ വിതിന്‍ യു ‘ എന്ന മനശാസ്ത്ര പരിശീലന പരിപാടി ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രീയ ഉല്‍ഘാടനം ചെയ്തു.

രാജ്യാന്തര പരിശീലകനും പ്രമുഖ മനഃശാസ്ത്രജ്ഞനുമായ ഡോ: അസീസ് മിത്തടി ക്ലാസെടുത്തു.ക്ലബ് പ്രസിഡണ്ട് റഫീഖ് നായന്മാര്‍മൂല അധ്യക്ഷത വഹിച്ചു.

സമീര്‍ ആമസോണിക്‌സ്എന്‍ എ മഹ് മൂദ് ,ലത്തീഫ് മാര്‍പ്പനടുക്ക ,സംസാരിച്ചു. ക്ലബ് ജനറല്‍ സെക്രട്ടറി റഫീഖ് കേളോട്ട് സ്വാഗതവും ഖലില്‍ ഷെയ്ക്ക് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *