കൊച്ചി∙ ഭീകര സംഘടനയായ ഐസിലേലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് വിദേശത്തേക്കു കടത്തി എന്ന കേസിലെ പ്രതി കല്പറ്റ സ്വദേശി നഷിദുല്‍ ഹംസഫര്‍(28) കുറ്റക്കാരനാണെന്ന് എന്‍.ഐ.എ കോടതി കണ്ടെത്തി.
പ്രതിക്കുള്ള ശിക്ഷ 23ന് വിധിക്കും. കാസര്‍കോട് സ്വദേശികളായ 14 യുവാക്കളെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുകയായിരുന്നു.
2016 മേയ്, ജൂണ്‍ മാസങ്ങളിലാണ് യുവാക്കളെ ഐസിസില്‍ ചേര്‍ക്കാനായി വിദേശത്തേക്കു കടത്തിയത്. സംഘത്തോടൊപ്പം ചേരാന്‍ 2017 ഒക്ടോബര്‍ മൂന്നിന് ഹംസഫറും വിദേശയാത്ര നടത്തി.
മസ്കറ്റ്, ഒമാന്‍ വഴി ഇറാനിലും പിന്നീട് അഫ്ഗാനിസ്ഥാനിലെ കാബൂളിലുമെത്തിയ ഇയാള്‍ അവിടെ പിടിക്കപ്പെട്ടു.
തുടര്‍ന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയ ഹംസഫറിനെ 2018 സെപ്തംബര്‍ 18 നാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.