‘വസ്ത്രത്തിന് പുറത്ത് കൂടി തൊടുന്നത് ലൈംഗികപീഡനമല്ല’ : ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

Latest ഇന്ത്യ കേരളം പ്രാദേശികം

ന്യൂഡല്‍ഹി : വസ്ത്രത്തിന് പുറത്ത് കൂടി തൊടുന്നത് ലൈംഗികപീഡനമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി.

ലൈംഗിക ഉദ്ദേശത്തോടെ തൊടുന്നത് പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുമെന്നറിയിച്ച കോടതി ഉത്തരവിന്റെ ആനുകൂല്യത്തില്‍ ലഭിച്ച പ്രതിയുടെ ജാമ്യവും റദ്ദാക്കി.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ പീഡിപ്പിച്ച കേസിലാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് പുഷ്പ ഗനേഡിവാല വിവാദ ഉത്തരവിട്ടത്.

ശരീരത്തില്‍ നേരിട്ടല്ലാതെ വസ്ത്രത്തിന് പുറത്തുകൂടി സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *