രാജസ്ഥാൻ മന്ത്രി സഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

രാജസ്താൻ മന്ത്രി സഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു.

നാളെ പിസിസി യോഗം ചേരും. പുതിയ മന്ത്രിമാരെ സംബന്ധിച്ച് അന്തിമ തീരുമാനം യോഗത്തിൽ കൈക്കൊള്ളും.

ഇന്ന് വൈകീട്ട് 7 മണിക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അധ്യക്ഷതയിൽ അദ്ദേഹത്തിന്റെ വസതിയിൽ മന്ത്രിമാർ യോഗം ചേർന്നിരുന്നു.

ഇതിന് പിന്നാലെയാണ് രാജിപ്രഖ്യാപനം.

രാജസ്ഥാൻ മന്ത്രി സഭ പുനഃസംഘടന നാളെ നടക്കും.

വൈകീട്ട് നാല് മണിക്ക് ഗവർണർ ഭവനിൽ നടക്കുന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും.

ഗാവിന്ദ് സിങ് ദോതസ്ര,ഹരീഷ് ചൗദരി,ഡോ. രഘു ശർമ എന്നീ മൂന്ന് മന്ത്രിമാർ പദവി ഒഴിയാൻ താൽപര്യം അറിയിച്ച് സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. സച്ചിൻ പൈലറ്റുമായി അടുപ്പമുള്ളവർ മന്ത്രി സഭയിൽ ഇടം പിടിക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *