എസ്. എസ്. എൽ സി, പ്ലസ്-ടു : ഫുൾ A+ നേടിയവർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു

Latest കേരളം പ്രാദേശികം

മൊഗ്രാൽ : കഴിഞ്ഞ എസ്. എസ്. എൽ സി, പ്ലസ്-ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും A+ നേടിയ മൊഗ്രാൽ കടവത്ത് മഹല്ലിലെ പ്രതിഭകളെ അൽ മദ്റസത്തുൽ ആലിയ കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു.എസ്. എസ്. എൽ സി പരീക്ഷയിൽ ഫുൾ A+ നേടിയ ഫത്താഹ് അലി , മറിയമ്മത്ത് ലുബ, മറിയം ലാമിയ പ്ലസ്-ടു പരീക്ഷയിൽ ഫുൾ A+ നേടിയ മറിയം ലാസിമ കെ.എൽ എന്നിവരെയാണ് അനുമോദിച്ചത്.

പ്രവാസി സാമൂഹ്യ പ്രവർത്തകൻ യു. എം മുജീബ് റഹ്മാൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. സമസ്ത വൈസ് പ്രസിഡണ്ട് ശൈഖുനാ യു. എം അബ്ദുൽ റഹ്‌മാൻ മൗലവി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മദ്റസാ കമ്മിറ്റി പ്രസിഡണ്ട് ടി. എം ശുഹൈബ് അധ്യക്ഷത വഹിച്ചു. ബി. വി എ ഹമീദ് മൗലവി, അബൂബക്കർ മൗലവി പാത്തൂർ പ്രസംഗിച്ചു. ജന. സെക്രട്ടറി ടി.കെ അൻവർ സ്വാഗതം പറഞ്ഞു.ട്രഷറർ ഖലീൽ.എം, ഖാലിദ്.എം, ആസിഫ് യു.എം, എം.ജി. എ റഹ്മാൻ, അബ്ബാസ്. കെ.ടി, ശഹീർ. യു. എം,ഹബീബ് ഷാർജ,ഫവാസ് ടി. എം, നൂഹ്. കെ. കെ, ആദം കസബ്, ശബീർ എം.എ, ആസിഫ് ആരിക്കാടി, ഇസ്മയിൽ ടി. എം, എസ്.എ മുഹമ്മദ്‌, ഇർഫാൻ.യു.എം, ജുനൈദ് കെ.ടി, മുഹമ്മദ്‌ ടി.എം, ഹമീദ് കെ.കെ, കരീം ബി.വി തുടങ്ങിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *