മർഹൂം എസ്. എ അബ്ദുൽ ഖാദർ കുടുംബ ഭവന നിർമ്മാണ ഫണ്ടിലേക്ക് മുസ്ലിംലീഗ് തുക കൈമാറി

Latest കേരളം പ്രാദേശികം

മൊഗ്രാൽ : പറക്കമുറ്റാത്ത കുരുന്നുകളെ അനാഥരാക്കി അകാലത്തിൽ പൊലിഞ്ഞു പോയ എസ്.എ അബ്ദുൽഖാദറിന്റെ കുടുംബ ഭവന നിർമാണ ഫണ്ടിലേക്ക് 18)0 വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സ്വരൂപിച്ച തുക കൈമാറി.

വാർഡ് ജനറൽ സെക്രട്ടറി ടി കെ ജാഫർ മൊഗ്രാൽ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങൾ മുഖേനയാണ് തുക കൈമാറിയത്.

ചടങ്ങിൽ കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഹാദി തങ്ങൾ, ട്രഷറർ ടി.എം ശുഹൈബ്, കെ. എൽ അബ്ദുൽ ഖാദിർ ഖാസിമി, സുബൈർ നിസാമി,കെ. ടി മൂസ, സെഡ്.എ മൊഗ്രാൽ,ബി. എൻ മുഹമ്മദലി, അബ്ദുല്ല താജ്, എം ജി എ റഹ്മാൻ, യു. എം അമീൻ, എസ് എ മൂസ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *