കാസർഗോഡ് : മുളിയാർ പഞ്ചായത്തിലെ ആലൂർ പ്രദേശങ്ങളിലെ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും മനുഷ്യർക്ക് ഭീഷണിയാവുകയും ചെയ്ത കാട്ടുപന്നിയെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ
സോളമൻ ജോർജ്ജിന്റെ നിർദ്ദേശപ്രകാരം
വനം വകുപ്പിന്റെ നിരീക്ഷണത്തിനിടയിൽഇന്ന് പുലർച്ചെ 1.30മണിക്ക് ആലൂറിലെ ഹസ്സന്റെ കൃഷി ഇടത്തിൽ പന്നിയെ കാണുകയും ബി.അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ ഉടൻ വെടിവെച്ച്കൊലപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് കാറഡുക്ക റിസർവ്വ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എൻ .വി സത്യൻ ബീറ്റ്ഫോറസ്റ്റ് ഓഫീസർ രാജേഷ് പൊതുപ്രവർത്തകരായ മസൂദ്ബോവിക്കാനം എ മുഹമ്മദ് കുഞ്ഞി ആലൂർ ജിജിൻ ചന്ദ്രൻ വനംവകുപ്പ് ജീവനക്കാരായ ബി അബ്ദുൽ റഹ്‌മാൻ സനൽ ലൈജു ബിജിത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം കുഴിച്ച് മൂടി.