പ്രമേഹ രോഗ ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടത്തി

Latest ഇന്ത്യ കേരളം പ്രാദേശികം

മുള്ളേരിയ: മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രം, ആദൂര്‍ ജനമൈത്രി പോലീസ്, ആദുര്‍ ഹയര്‍സെക്കന്‍ഡറി എസ്.പി.സി വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിപുലമായ പ്രമേഹ രോഗ ബോധവല്‍ക്കരണ ക്യാംപയിന്‍ നടത്തി. രാവിലെ എട്ടുമണിക്ക് പൂവടുക്ക നിന്നും മുള്ളേരിയ ടൗണിലേക്ക് കൂട്ടയോട്ടം സംഘടിപ്പിച്ചു.

ആദൂര്‍ പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ പരിപാടി ഫ്‌ലാഗ് ഓഫ് ചെയ്തു. കൂട്ടയോട്ട സമാപന പരിപാടി മുള്ളേരിയ ടൗണില്‍ കാറഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജനനി ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നാസര്‍ അദ്ധ്യക്ഷനായിരുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് പി.കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞ പരിപാടിയ്ക്ക് സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് രത്‌നാകരന്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗം (SPC) അദ്ധ്യാപകന്‍ സുഭാഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

തുടര്‍ന്ന് 11മണിയോടെ ഗണേശ മന്ദിരത്തില്‍ വച്ച് ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രത്‌നാകര യുടെ അദ്ധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ഗോപാലകൃഷ്ണ.എം ഉദ്ഘാടനം ചെയ്തു.
മുളിയാര്‍ ഹെല്‍ത്ത് ബ്ലോക്ക്-ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.കെ.ഹരിദാസ് സെമിനാറില്‍ വിഷയം അവതരിപ്പിച്ചു സംസാരിച്ചു.
വ്യക്തിപരമായ ആരോഗ്യം സംരക്ഷിക്കുന്നവര്‍ പോലും ചില പകര്‍ച്ചവ്യാധികളുടെ പിടിയില്‍ അകപ്പെട്ടുപോകാം. എന്നാല്‍ ജീവിതശൈലീ രോഗങ്ങളുണ്ടാകാതിരിക്കാനും നിലവിലേത് വര്‍ദ്ധിക്കാതിരിക്കാനും വ്യക്ത്യധിഷ്ഠിതമായ ആരോഗ്യം സംരക്ഷിക്കുക എന്നതുതന്നെയാണ് പ്രധാനം.

ജീവിതശൈലീ രോഗങ്ങളകറ്റുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അതുവരെ സ്വീകരിച്ചുപോന്ന ജീവിതശൈലിയില്‍ ആവശ്യമായ മാറ്റം വരുത്തുക എന്നതാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആഹാരം തന്നെയാണ്.

ആഹാരത്തില്‍ കഴിക്കാവുന്നവയ്ക്കും ഒഴിവാക്കേണ്ടുന്നവയ്ക്കും ഒരുപോലെ പ്രാധാന്യമുണ്ട്. കഴിക്കാവുന്നവ സ്വീകരിച്ചും, ഒഴിവാക്കേണ്ടുന്നവയെ ഒഴിവാക്കിയും മാത്രമേ രോഗശമനം സാദ്ധ്യമാകു. അതുകൊണ്ടുതന്നെ പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, പൊണ്ണത്തടി, തൈറോയ്ഡ്, ക്യാന്‍സര്‍, കരള്‍രോഗങ്ങള്‍ എന്നിങ്ങനെ ജീവിതശൈലീരോഗങ്ങള്‍ ഏതുമാകട്ടെ അവയില്‍നിന്ന് ശമനമുണ്ടാകാന്‍ രക്ഷപ്പെടാന്‍ നമ്മള്‍ ശീലിക്കേണ്ടതിനെ കുറിച്ചും രോഗ വര്‍ദ്ധനവ് ഉണ്ടാക്കുന്നവയെ കുറിച്ചും ഭക്ഷണങ്ങള്‍ക്കൊപ്പം നമ്മള്‍ ചെയ്യുന്ന പ്രവൃത്തികളെയും വ്യായാമങ്ങളെ കുറിച്ചും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിശദമായി സംസാരിച്ചു.
ഓരോ രോഗത്തിലും ഒഴിവാക്കേണ്ടതും നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതുമായ ഭക്ഷ്യവസ്തുക്കള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കി ഇവരണ്ടും രോഗചികിത്സയില്‍ ഒരുപോലെ പ്രാധാന്യമുള്ളവയാണെന്ന വലിയ പ്രാധാന്യത്തോടെ നമ്മള്‍ മനസ്സിലാക്കി ചെയ്യേണ്ടതാണെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.കെ.ഹരിദാസ് പറഞ്ഞു.

ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഗീത, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീവന്‍.കെ.പി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജികുമാര്‍.എസ്.എസ് നന്ദി പറഞ്ഞു.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശാരദ, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ജയ തുടങ്ങിയവര്‍ ക്യാമ്പില്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *