ശബരിമല ദര്‍ശനം; പത്ത് വയസിന് താഴെയുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട

Latest ഇന്ത്യ കേരളം പ്രാദേശികം

ശബരിമല ദര്‍ശനത്തിനെത്തുന്ന പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍കള്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കി ഉത്തരവിറക്കി.

മറ്റുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലമോ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണെന്നും ഉത്തരവില്‍ പറയുന്നു.

കുട്ടികളെ ഒപ്പം കൊണ്ടുവരുന്നവര്‍ കൊവിഡ്-19 മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി പാലിക്കാന്‍ നിര്‍ദേശം നല്‍കി.

കേന്ദ്രസര്‍ക്കാരിന്റേയും സ്റ്റേറ്റ് സ്‌പെസിഫിക് കൊവിഡ്-19 പ്രോട്ടോകോള്‍ പ്രകാരവും കൃത്യമായി മകര വിളക്ക് മഹോത്സവം നടത്തുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പ് രൂപീകരിച്ച ആക്ഷന്‍ പ്ലാനിലാണ് ഇക്കാര്യം പറയുന്നത്.

മറ്റ് അനുബന്ധ രോഗമുള്ളവര്‍ക്കും കൊവിഡ്-19 വന്ന് മൂന്നു മാസത്തിനുള്ളില്‍ ആയിട്ടുള്ളവര്‍ക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ശബരിമല സന്ദര്‍ശനം ഒഴിവാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *