തിരുവനന്തപുരം: ജില്ലകളുടെ അതിർത്തിയിൽ വീണ്ടും നിയന്ത്രണങ്ങളേർപെടുത്തിയ കർണാടക സർക്കാർ നടപടിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം എംഎൽഎ എകെഎം അശ്റഫ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കണ്ട് നിവേദനം നൽകി.
കർണാടക സർകാരിനെ ഈ നീക്കത്തിൽ നിന്നും പിന്തിരിപ്പിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
കർണാടക മുഖ്യമന്ത്രിയുമായി ചർച ചെയ്യാമെന്ന് പിണറായി വിജയൻ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗത് ആഫ്രികയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദത്തെ കുറിച്ചുള്ള വാർത്ത വന്നയുടനെ ഒരു പാട് വിദ്യാർഥികളുംതൊഴിലാളികളും വ്യാപാരികളും രോഗികളുംഅതിർത്തിക്കിരു ഭാഗത്തായികുടുംബബന്ധങ്ങളുള്ളവരും ദിനേന യാത്ര ചെയ്യേണ്ടി വരുന്ന അതിർത്തി, ഒരു ദയയുമില്ലാതെ അടച്ചിടുക എന്നത് മനുഷ്യത്വ രഹിതവും കോവിഡ് കാരണം കൊണ്ട് രാജ്യത്തിനകത്തെ ഒരു സംസ്ഥാന അതിർത്തിയും കൊട്ടിയടക്കപ്പെടരുത് എന്ന കേന്ദ്ര സർകാർ ഉത്തരവിന്റെ ലംഘനം കൂടിയാണെന്നും എകെഎം അശ്റഫ് പറഞ്ഞു.