സൗദി അറേബ്യയിൽ കോവിഡ് വകഭേദമായ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു.
ആഫ്രിക്കയിൽ നിന്നെത്തിയ യാത്രക്കാരനാണ് വൈറസ് സ്ഥിരീകരിച്ചത്.
ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗള്‍ഫില്‍ ആദ്യമായാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഏത് ആഫ്രിക്കന്‍ രാജ്യത്തില്‍ നിന്നുള്ളയാള്‍ക്കാണ് കോവിഡ് വകഭേദം സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല.
ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ ക്വാറന്റൈനിലേക്ക് മാറ്റി.
സൌദി 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് ഏര്‍പ്പെടുത്തും മുന്‍പ് സൌദിയിലെത്തിയതാവാം ഇദ്ദേഹം എന്നാണ് നിഗമനം.