തലപ്പാടി: തലപ്പാടിയിൽ സ്കൂളിലേക്ക് പോകുകയായിരുന്ന പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ യുവാവിനെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
കെസി റോഡ് സ്വദേശി അബ്ദുൽ റാഷിഖിനെയാണ് അറസ്റ്റ് ചെയ്തത്.
ഉച്ചിലയിൽ വച്ച് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും റാഷിഖ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
റാഷിഖിനെതിരെ ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളുണ്ട്.
ഇത്തരത്തിലുള്ള കൂടുതൽ കുറ്റകൃത്യങ്ങളിൽ പ്രതിക്ക് പങ്കുണ്ടോയെന്നറിയാൻ റാഷിഖിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ഡിസംബർ ഒന്നിന് പുലർച്ചെ തലപ്പാടിയിലെ അലങ്കാരഗു പ്രദേശത്ത് പെൺകുട്ടി സ്കൂളിലേക്ക് തനിച്ച് നടന്നു പോകുന്നതിനിടെ റാഷിഖ് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.