റോഡിൽ നിന്ന് വീണുകിട്ടിയ പേഴ്സിൽ 15,000ത്തിലേറെ രൂപ: ഉടമസ്ഥന് തിരിച്ചുനൽകി യുവാവ് മാതൃകയായി.

Latest കേരളം

മൊഗ്രാൽ. റോഡിൽ നിന്ന് വീണ് കിട്ടിയ 15,000ത്തിലേറെ രൂപയും രേഖകളും അടങ്ങുന്ന പേഴ്‌സ് ഉടമസ്ഥന് തിരിച്ചുനൽകി യുവാവ് മാതൃകയായി.

മൊഗ്രാൽ ബണ്ണാത്തം കടവ് -ഖുത്ത്ബി നഗർ റോഡ് സൈഡിൽ നിന്നാണ് വഴിയാത്രക്കിടെ പണവും, രേഖകളുമടങ്ങിയ പേഴ്‌സ് കുത്തുബി നഗറിലെ അൻസാർ എന്ന യുവാവിന് വീണു കിട്ടുന്നത്.

പേഴ്സ് നഷ്ടപ്പെട്ട വിവരം ഉടമസ്ഥനായ അർഷാദ് വാട്സ്ആപ്പ് സന്ദേശത്തിലൂടെ അറിയിച്ചപ്പോൾ തന്നെ അൻസാർ പേഴ്സുമായി മണിക്കൂറുകൾക്കുള്ളിൽ തന്നെ അർഷാദിനെ തേടിയെത്തി പേഴ്‌സ് തിരിച്ചേല്പിച്ചു സത്യസന്ധത കാട്ടി.

പേഴ്സ് തിരിച്ചേൽപ്പിച്ചു സത്യസന്ധത കാട്ടിയ അൻസാറിനെ നാട്ടുകാർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *