ഹെലികോപ്ടർ ദുരന്തം; കാരണം എന്ത്…? എല്ലാ കണ്ണുകളും ബ്ലാക് ബോക്സിലേക്ക്

Latest ഇന്ത്യ

രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയ കൂനൂര്‍ ദുരന്തത്തില്‍പ്പെട്ട ഹെലികോപ്ടറിന്‍റെ ബ്ലാക് ബോസ്ക് കണ്ടെടുത്തു.

രാജ്യത്തിന്‍റെ സംയുക്ത സൈനിക മേധാവിയായ ബിപിന്‍ റാവത്തും ഭാര്യയുമുള്‍പ്പടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെടുകയും റാവത്തുള്‍പ്പടെ 13 പേരുടെ ജീവന്‍ നഷ്ടമാകുകയും ചെയ്ത ഹെലികോപ്ടർ ദുരന്തത്തിന്‍റെ യഥാര്‍ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

ഇന്നലെയുണ്ടായ അപകടത്തിന് പിന്നാലെ നടന്ന നീണ്ട തിരച്ചിലിനൊടുവിലാണ് ബ്ലാക് ബോക്സ് കണ്ടെത്തുന്നത്.

ഇനി ബ്ലാക്ബോക്സിന്‍റെ വിശദമായ പരിശോധന നടത്തിയ ശേഷമാകും അപകട കാരണം സ്ഥിരീകരിക്കാനാകുക.

Leave a Reply

Your email address will not be published. Required fields are marked *