നാലുദിവസം പ്രായമായ കുഞ്ഞിനെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Latest ഇന്ത്യ കേരളം പ്രാദേശികം

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നവജാത ശിശുവിനെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഇടക്കുന്നം മുക്കാലിയില്‍ താമസിക്കുന്ന സുരേഷ്- നിഷ ദമ്പതികളുടെ നാലുദിവസം പ്രായമായ ആണ്‍കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് കുഞ്ഞ് ജനിച്ചത്.

കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍വാസിയായ സ്ത്രീ വീട്ടിലേക്ക് വന്നപ്പോള്‍ എല്ലാവര്‍ക്കും കൊവിഡ് ആണെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.സംശയം തോന്നിയ ഇവര്‍ ആശ വര്‍ക്കറെ വിവരമറിയിച്ചു. 

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതായി കണ്ടെത്തിയത്.

ഇതേത്തുടർന്ന് നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം ശുചിമുറിയിലെ ബക്കറ്റില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

കുട്ടിക്ക് അനക്കമില്ലാതായതോടെ മറവുചെയ്യാന്‍ ശുചിമുറിയിലെ ബക്കറ്റിലിട്ട് വെക്കാന്‍ മൂത്തകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് നിഷ പൊലീസിന് മൊഴി നല്‍കി.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. നിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *