കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ അനുശോചിച്ചു-സന്ദേശം ലൈബ്രറി കേരളശാസ്ത്ര സാഹിത്യ പരിഷത്ത്

Latest കേരളം പ്രാദേശികം

ചൗക്കി:സംയുക്ത സേനമേധാവി വിപിൻ റാവുത്തർ ഉൾപ്പെടെയുള്ളവരുടെ മരണത്തിന്ന് ഇടയാക്കിയ കുനൂർ ഹെലികോപ്ടർ ദുരന്തത്തിൽ സന്ദേശം സംഘടന ലൈബ്രറി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കാൻഫെഡ്യൂണിറ്റ് എന്നീ സംഘടനകൾ അനുശോചിച്ചു ‘ ബുധനാഴ്ച ഉച്ചയ്ക്കാണ് ഊട്ടിക്ക് സമീപമുള്ള കുനൂരിൽ സൈനിക വിമാനം തകർന്ന് വീണത് സംയുക്ത സേന മേധാവി വിബിൻ റാവുത്തറും ഭാര്യയും ഉൾപ്പെടെ പതിമൂന്ന് പേർ മരണപ്പെട്ടു.

അപകടത്തിൽ പ്പെട്ടവരിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് രക്ഷപ്പെട്ടതെന്ന് വ്യോമ സേന അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേർന്ന് അനുശോചിച്ചു.

കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി മുകുന്ദൻ മാസ്റ്റർ ബസ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ല ട്രഷറർ പി എ മുഹമ്മദ് കുഞ്ഞി മാസ്റ്റർ എം.പി ജിൽ ജിൽ ലൈബ്രറി സെക്രട്ടറി എസ്.എച്ച്. ഹമീദ് സന്ദേശം സംഘടന സെക്രട്ടറി എം. സലീം സന്ദേശം യുവ പ്രതിഭ പ്രസിഡൻറ് അതുൽ പി. നമ്പ്യാർ ബഷീർ എ , എം.എ കരിം ഹനീഫ് ചൗക്കി എന്നിവർഅനുശോചന യോഗത്തിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *