മിശ്രവിവാഹിതരുടെ വെല്ലുവിളി നിറഞ്ഞ ജീവിതത്തിൽ സർക്കാർ ഒപ്പമുണ്ട്.
എസ് സി / എസ് ടി ഒഴികെയുള്ള മിശ്രവിവാഹിതരിൽ സാമ്പത്തിക വിഷമം നേരിടുന്നവർക്ക് ഒറ്റത്തവണ സഹായമായി 30,000 രൂപ സാമൂഹിക നീതി വകുപ്പ് നൽകും. .
നിയമപരമായി വിവാഹിതരായി ഒരു വർഷത്തിനു ശേഷം ധനസഹായത്തിന് അപേക്ഷ നൽകാം.
രണ്ടു വർഷം തികയുന്നതിനു മുമ്പ് അപേക്ഷിച്ചിരിക്കണം.
വാർഷിക വരുമാനം അര ലക്ഷം രൂപയിൽ കവിയരുത്. ജില്ലാ സാമൂഹിക നീതി ഓഫീസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ചെറുകിട വ്യാപാരം തുടങ്ങുന്നതിനോ ഭൂമി വാങ്ങുന്നതിനോ വീടുവയ്ക്കുന്നതിനോ ആണു സഹായമായി ലഭിക്കുന്ന തുക വിനിയോഗിക്കേണ്ടത്.
വില്ലേജ് ഓഫീസിൽ നിന്നു ലഭിക്കുന്ന വരുമാന സർട്ടിഫിക്കറ്റ്, വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ദമ്പതികളുടെ ജാതി സർട്ടിഫിക്കറ്റ്, ഒരു വർഷമായി ഇരുവരും ഒന്നിച്ചു ജീവിക്കുകയാണെന്നു സാക്ഷ്യപ്പെടുത്തുന്ന ഗസറ്റഡ് ഓഫീസറുടെയോ
എം എൽ എ / എം പി യുടെയോ സാക്ഷ്യപത്രം, റേഷൻ കാർഡിന്റെയും ആധാർ കാർഡിന്റെയും പകർപ്പ്, എന്നിവയാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്.