കാസറഗോഡ് സ്വദേശിനിയായ പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് കടത്താൻ ശ്രമിച്ച സംഭവം മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ

Latest കേരളം പ്രാദേശികം

വെള്ളരിക്കുണ്ട്:പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് കടത്താൻ ശ്രമിച്ച സംഭവത്തിൽ മലപ്പുറം സ്വദേശി മനാഫിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.നാഗർകോവിൽ നിന്നുമാണ് ഇയാൾ പിടിയിൽ ആയത്.

രാജപുരം സ്വദേശിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു.ചൊവ്വാഴ്ച സ്കൂളിൽ പോയ പെൺകുട്ടി തിരിച്ചെത്താതായതോടെയാണ്പിതാവ് പോലീസിനെ സമീപിച്ചത്.

ബളാംതോട് ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് പെൺകുട്ടിസൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണമാണ് യുവാവിനെ കുരുക്കിയത്.

വിരുത നഗർ റെയിൽവേ സ്റ്റേഷനിലെ സി സി ടി വിയിൽ ഇരുവരുടെയും ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.

ഇന്ന് രാവിലെ നാഗർകോവിലിൽ നിന്നും ആർ പി എഫിന്റെയും,റെയിൽവേ പോലീസിന്റെയും സഹായത്തോടെയാണ് രാജപുരം പോലീസ് ഇരുവരെയും കണ്ടെത്തിയത്.

ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി വീട്ടുകാർ നൽകിയ മൊബൈൽ ഉപയോഗിച്ച് സ്നാപ് ചാറ്റ് വഴിയാണ് പെൺകുട്ടി മനാഫിനെ പരിചയപ്പെട്ടത്.

ഇത് മുതലെടുത്താണ് പെൺകുട്ടിയെ മനാഫ് കടത്തിയത്.

പോലീസ് പെൺകുട്ടിയെക്കണ്ടെത്തുമ്പോൾ മൂക്കിൽ നിന്നും ചോര വാർന്ന് അവശ നിലയിൽ ആയിരുന്നു.

ഇവർ നാഗർ കോവിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയത് എന്തിനാണെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *