മഞ്ചേശ്വരം മതേതരത്തിന്റെ മണ്ണ് : എ. കെ .എം അഷ്‌റഫ് എം എൽ എ

Latest കേരളം പ്രാദേശികം

അബു ദാബി : സപ്തഭാഷാ സംഗമഭൂമിയായ മഞ്ചേശ്വരം മണ്ഡലം മതേതരത്തിന്റെ മണ്ണാണെന്നും അത് മുൻകാല നേതാക്കന്മാരുടെ പ്രവത്തനഫലമാണെന്നും അതിനെ തകർക്കാൻ ആർക്കും സാധ്യമല്ലെന്നും എ കെ എം അഷ്‌റഫ് എം എൽ എ പറഞ്ഞു .

മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണുന്ന പാലങ്ങളും റോഡുകളും വിദ്യാഭ്യാസ സമുച്ചയങ്ങളും മുസ്ലിം ലീഗ് എം എൽ എ മാരുടെ വികസന പ്രവർത്തനത്തിന്റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു .

അബു ദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി നാട്ടിൽ നിന്നുമെത്തിയ എം എൽ എ അടക്കമുള്ള മുസ്ലിം ലീഗ് നേതാക്കൾക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വെച്ച് നടന്ന സ്വീകരണ യോഗത്തിൽ അബ്ദുൽ റഹിമാൻ കമ്പള ബായാർ പ്രാർത്ഥന നടത്തി .

മഞ്ചേശ്വരം മണ്ഡലം കെ എം സി സി പ്രസിഡന്റ് ഉമ്പു ഹാജി പെർള അദ്ധ്യക്ഷത വഹിച്ചു .

അബു ദാബി സംസ്ഥാന കെ എം സി സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ വി മുഹമ്മദ് കുഞ്ഞി ഉത്ഘാടനം ചെയ്തു.

സംസ്ഥാന കെ എം സി സി ട്രഷറർ പി കെ അഹമ്മദ് ബല്ലാ കടപ്പുറം , സംസ്ഥാന ഓർഗനൈസ് സെക്രട്ടറി എഞ്ചിനീയർ സി സമീർ തൃക്കരിപ്പൂർ ,കാസറഗോഡ് ജില്ലാ കെ എം സി സി ആക്ടിങ് പ്രസിഡന്റ് അസീസ് പെർമുദെ , ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല , മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി എ മൂസ , മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം അബ്ബാസ് , മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം ബി യൂസഫ് , യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് വി ടി ഖാലിദ് , കെ കെ സുബൈർ ( ഇസ്‌ലാമിക് സെന്റര് കൾച്ചറൽ സെക്രട്ടറി ), അബ്ദുല്ല മദമൂലേ ( ഫിനാൻഷ്യൽ മാനേജർ സായിദ് ഫൌണ്ടേഷൻ ), മുഹമ്മദ് കുഞ്ഞി ഉച്ചിൽ ( പ്രസിഡന്റ് ബ്യാരി വെൽഫയർ ഫോറം ) അബ്ദുല്ല മദേരി ( പ്രവാസി ലീഗ് മണ്ഡലം ട്രഷറർ ) മുജീബ് മൊഗ്രാൽ തുടങ്ങിയവർ സംസാരിച്ചു .

ഖാലിദ് ബാഖവി ( പ്രിൻസിപ്പൽ വാഫി കോളേജ് കൊക്കച്ചാൽ ), കാസറഗോഡ് ജില്ലാ കെ എം സി സി ഭാരവാഹികളായ ഹനീഫ് ചള്ളങ്കയം ,അനീസ് മാങ്ങാട് ,മഹമൂദ് കല്ലുരാവി , സുലൈമാൻ കാനക്കോട് , സത്താർ കുന്നുംകൈ ,മണ്ഡലം നേതാക്കളായ മുനീർ ബേരിക്ക ( ദുബായ് ) , ഇബ്രാഹിം ബേരിക്ക , സുബൈർ കുബണൂർ ,അസീസ് കന്തൽ , അബ്ദുൽ ലത്തീഫ് ഈറോഡി ,ശരീഫ് ഉറുമി, ഇബ്രാഹിം ജാറ ബായാർ . അഷ്‌റഫ് ബസറ , സിദ്ദിഖ് സ്പീഡ് കമ്പ്യൂട്ടർ ,റസാഖ് നൽക്ക ,കലന്തർ ഷാ ബന്തിയോട് ,ഹമീദ് മാസിമ്മാർ ,ആസിഫ് ബന്തിയോട് , ഓ കെ ഇബ്രാഹിം അട്ക്ക, സവാദ് ബന്തിയോട് , അബ്ദുല്ല ഹമീദ് ഇച്ചിലങ്കോട് ,അസീസ് ആറാട്ടുകടവ് , അഷ്‌റഫ് ബദിയടുക്ക , ഷമീം ബേക്കൽ , സാദത്ത് തൃക്കരിപ്പൂർ , മജീദ് ചിത്താരി ,ഷാഫി നാട്ടക്കൽ , ഫാറൂഖ് സീതാംഗോളി, അബ്ദുൽ ഖാദർ ഹാജി ബംബ്രാണ , സക്കീർ കമ്പാർ ,നിസാർ ഹൊസങ്കടി ,അസർ ബായാർ, മമ്മു നൽക്ക , ലത്തീഫ് ചിന്നമുഗർ , ഹാരിസ് കുഞ്ചത്തൂർ, ലത്തീഫ് അക്കര തുടങ്ങി ജില്ലാ മണ്ഡലം പ്രവർത്തകരും സംബന്ധിച്ചു.

എ കെ എം അഷ്‌റഫ് എം എൽ എയെ കാസറഗോഡ് ജില്ലാ കെ എം സി സി, മഞ്ചേശ്വരം മണ്ഡലം കെ എം സി സി, വിവിധ പഞ്ചായത്ത് കമ്മിറ്റികൾ ഉപഹാരം നൽകി ആദരിച്ചു.

മണ്ഡലം കെ എം സി സി ജനറൽ സെക്രട്ടറി ഇസ്മായിൽ മുഗളി സ്വാഗതവും , ട്രഷറർ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *