മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തിലും ജഗതിയുടെ സാന്നിധ്യം ഉണ്ടാകും.
ഇതുവരെ ഉള്ള സിബിഐ ചിത്രങ്ങളിലെ ജഗതിയുടെ വിക്രം ഏറെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു.
ഇപ്പോൾ പുതിയ സിനിമയിലും ജഗതി ശ്രീകുമാർ വേണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ട്.
വാഹനാപകടത്തിൽ പരുക്കേറ്റതിന് ശേഷം ജഗതി വർഷങ്ങളായി അഭിനയരംഗത്തില്ല.
എന്നാൽ ‘സിബിഐ’ സീരിസിലെ ചിത്രത്തിൽ ജഗതി ശ്രീകുമാർ വേണമെന്നും ഏതെങ്കിലും രംഗങ്ങളിൽ ജഗതിയുടെ സാന്നിധ്യം ഉണ്ടാകണമെന്നുമായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്.
ഇത് അംഗീകരിച്ചാണ് സംവിധായകൻ കെ മധുവും തിരക്കഥാകൃത്ത് എസ് എൻ സ്വാമിയും ‘സിബിഐ5’ലെ ചില രംഗങ്ങൾ ജഗതിയുടെ വീട്ടിൽ തന്നെ ചിത്രീകരിക്കാൻ തീരുമാനിച്ചത്.