പാലക്കാട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ ബിജെപിയെന്ന് ആരോപണം

Latest കേരളം പ്രാദേശികം രാഷ്ട്രീയം

പാലക്കാട്: പാലക്കാട് പാളയത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു.

യൂത്ത് കോൺ​ഗ്രസിന്റെ സജീവ പ്രവർത്തകനായ പാളയം വീട്ടിൽ ശിവനാണ് വെട്ടേറ്റത്.

ഇദ്ദേഹത്തെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബിജെപി ​ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺ​ഗ്രസ് ആരോപിച്ചു.

സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് തമ്പടിക്കുന്നുണ്ട്. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *