ആലംപാടിയിലെ മാഹിൻ അബ്ദുല്ല നിര്യാതനായി

Latest കേരളം

ആലംപാടി: ആലംപാടി ചെറിയാലംപാടിയിലെ മാഹിൻ അബ്ദുല്ല (68) മരണപ്പെട്ടു. നാൽപ്പത് വർഷക്കാലമായി കർണ്ണാടകയിലെ പുത്തൂരിൽ വ്യാപാരം നടത്തി വരുകയായിരുന്നു.

ഭാര്യ: നഫീസ, മക്കൾ: മുഹമ്മദ് (സൗദി ഐ.എം.സി.സി), ഷാഫി, ബഷീർ(ദുബായ്‌), സിറാജ്(ദുബായ്‌), സുഹറ, ഖൈറുന്നിസ, മരുമക്കൾ: അഷ്‌റഫ് ചെങ്കള, റിയാസ്‌ പേരാൽ കണ്ണൂർ, ശബാന, സാറ, ജുമാന, റിസ്‌വാന. മയ്യത്ത് ആലംപാടി ഖിളർ ജുമാ മസ്ജിദിൽ ഖബറടക്കും. മാഹിൻ അബ്ദുല്ലയുടെ നിര്യാണത്തിൽ ഐ.എൻ.എൽ നേതാക്കളായ എം.എ ലത്തീഫ്, മൊയ്‌തീൻ കുഞ്ഞി കളനാട്, അസീസ് കടപ്പുറം, ഹാരിസ് ബെഡി, ഷാഫി സന്തോഷ്നഗർ, ഐ.എൻ.എൽ, നാഷണൽ യൂത്ത് ലീഗ് ആലംപാടി ശാഖാ കമ്മിറ്റി അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *