കണ്ണൂര്‍ ▪️കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യ പേപ്പര്‍ മാറി നല്കി. സംഭവുമായി ബന്ധപ്പെട്ട് നാളത്തെ രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. രണ്ടാം സെമസ്റ്റര്‍ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് മാറി നല്‍കിയത്. നാളത്തെ ബി.എ അഫ്സല്. ഉലമ പരീക്ഷയ്ക്ക് മാറ്റമില്ല. കണ്ണൂര്‍ എസ് എന്‍ കോളജിലാണ് നാളെ നടക്കാനിരുന്ന പരീക്ഷയുടെ ചോദ്യപ്പേപ്പറുകള്‍ വിതരണം ചെയ്തത്. നാളെ നടക്കേണ്ടിയിരുന്ന ഇംഗ്ലീഷ് പരീക്ഷയുടെ ‘റീഡിങ്സ് ഓണ്‍ ജന്‍ഡര്‍’ എന്ന പേപ്പറിന്റെ ചോദ്യപ്പേപ്പറാണ് ഇന്ന് വിതരണം ചെയ്തത്. റീഡിങ്സ് ഓണ്‍ ലൈഫ് ആന്‍ഡ് നേച്ചര്‍ എന്ന പരീക്ഷയായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്.