കാസര്‍കോട്: തളങ്കര പടിഞ്ഞാര്‍ പാര്‍ക്കില്‍ സ്ത്രീകളെയും കുട്ടികളെയും ശല്യപ്പെടുത്തിയതിന് മൂന്നു പേരെ കാസര്‍കോട് സി.ഐ. പി. അജിത് കുമാര്‍ അറസ്റ്റ് ചെയ്തു.
ചേരങ്കൈ കടപ്പുറത്തെ മുഹമ്മദ് മുസ്തഫ(21), ആലംപാടിയിലെ അബ്ദുല്‍ താഹിര്‍(24), മുഹമ്മദ് നവാസ് (22) എന്നിവരാണ് അറസ്റ്റിലായത്.
പാര്‍ക്കിലെത്തുന്ന സ്ത്രീകളെയും കുട്ടികളെയും ഒരു സംഘം സ്ഥിരമായി ശല്യപ്പെടുത്തുന്നുവെന്ന പരാതിയിലാണ് പൊലീസ് എത്തിയത്.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.