കോവിഡിൽ നിന്ന് വിശ്വാസി സമൂഹം പാഠം ഉൾക്കൊള്ളണം. കെഎസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ.

Latest ഇന്ത്യ കേരളം പ്രാദേശികം

കോവിഡിൽ നിന്ന് വിശ്വാസി സമൂഹം പാഠം ഉൾക്കൊള്ളണം.

–കെഎസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ.

മൊഗ്രാൽ. കോവിഡ് പ്രതിസന്ധികൾക്കിടയിൽ ലോകത്തിൻറെ ശാസ്ത്ര പുരോഗതി പറഞ്ഞിട്ട് നേരം കളയരുതെന്നും, പ്രതിരോധത്തിന് വിശ്വാസിസമൂഹം പടച്ചവൻ നൽകിയ മുന്നറിയിപ്പ് ഉൾക്കൊള്ളാൻ തയ്യാറാകണമെന്നും കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ അഭ്യർത്ഥിച്ചു.

മൊഗ്രാലിൽ കൊവിഡ് മൂലം മരണപ്പെട്ട് പോയ വർക്കായി സംഘടിപ്പിച്ച പ്രത്യേക പ്രാർത്ഥനാ സദസ്സിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാലത്ത് മരണപ്പെട്ടു പോയവരുടെ മരണാനന്തര ചടങ്ങുകളിൽ കോവിഡ് നിയന്ത്രണങ്ങൾ മൂലം സംബന്ധിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു.കോവിഡ് കാലയളവിൽ നിരവധി പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതിൽ മത -സാമൂഹിക സാംസ്കാരിക- ജീവകാരുണ്യ മേഖലയിലുള്ളവരുമുണ്ട്. ഇത്തരത്തിൽ മരണപ്പെട്ട് പോയവർക്ക് വേണ്ടിയാണ് പ്രത്യേക പ്രാർത്ഥനാ സദസ്സ് സംഘടിപ്പിച്ചത്.

കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സംഘാടക സമിതി ചെയർമാൻ കെ പി സുലൈമാൻ മുസ്‌ലിയാർ വിഷയം അവതരിപ്പിച്ചു. കെ പി അബ്ദുൽ ഖാദർ സഖാഫി, അഷ്റഫ് ഫൈസി, മുനീർ സഅദി,പിവി ഹമീദ് മൗലവി, വി പി അബ്ദുള്ള ഫൈസി, യൂസഫ് മുസ്ലിയാർ, ഇസ്മയിൽ മുസ്ലിയാർ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *