ന്യൂഡല്‍ഹി: ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു.
ഉറങ്ങിക്കിടന്ന വീട്ടിലെ ഗൃഹനാഥന് തീപൊള്ളലേറ്റുമരിച്ചു.
ന്യൂഡല്‍ഹിയിലെ ഗുരുഗ്രാം സെക്ടര്‍ 44ലെ കന്‍ഹായി ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന അപകടം നടന്നത്.
70 ശതമാനത്തിലേറെ പൊള്ളലേറ്റ ഗൃഹനാഥന് സുരേഷ് സാഹുവാണ് (60) സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞത്.
സുരേഷിന്റെ ഭാര്യ റീന (50), മക്കളായ മനോജ് (25), സരോജ് (18), അനുജ് (14) എന്നിവര്‍ തീപ്പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.
രാത്രി വീട്ടിനുള്ളില്‍ ഇവരുടെ ഇലക്ട്രിക്ക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ വച്ച ശേഷം കുടുംബാംഗങ്ങള്‍ അഞ്ച് പേരും ഒരേ മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു.