കാസർകോട്: ദക്ഷിണകന്നഡ ജില്ലയിൽ ശനിയാഴ്ച യു.കെയിൽ നിന്നെത്തിയ യാത്രക്കാരൻ ഉൾപ്പെടെ അഞ്ചുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി കർണ്ണാടക ആരോഗ്യവകുപ്പ് അറിയിച്ചു.
ഉഡുപ്പിയിലാണ് പുതുതായി രണ്ട് പേർക്ക് സ്ഥിരീകരിച്ചത്.മംഗളുരു പരിസരത്തെ ഒരു സ്കൂളിലാണ് ആദ്യ നാലുകേസുകൾ കണ്ടെത്തിയത്.
മംഗളൂരുവിലെ നഴ്സിംഗ് കോളജിലാണ് അഞ്ചാമത്തെ കേസ്.ഇതിൽ അഞ്ചു കേസുകളുടെയും സാമ്പിൾ ഈമാസം പത്തിന് ജനിതകപഠനത്തിന് അയച്ച് സ്ഥിരീകരിച്ചതാണ്.
ഇത്രയും ദിവസത്തിനുള്ളിൽ ഇവരെല്ലാം നെഗറ്റീവ് ആയിക്കഴിഞ്ഞതിനാൽ ആശങ്ക വേണ്ടെന്ന് ജില്ല ഡെപ്യൂട്ടി കമ്മിഷണർ ഡോ.കെ.വി രാജേന്ദ്ര പറഞ്ഞു.
അഞ്ച് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും യാത്രകൾ പരിശോധിച്ചു. ഇവരാരും ഒമിക്രോൺ അതിതീവ്ര രാഷ്ട്രങ്ങളിൽ യാത്ര ചെയ്തവരല്ല.
നഴ്സിംഗ് കോളജിലെ 19 വിദ്യാർത്ഥികളുടെ സ്രവം പരിശോധിച്ചതിൽ ഒരാളാണ് പോസിറ്റീവ് ആയത്.ഇയാളും ഇപ്പോൾ നെഗറ്റീവാണ്.