കോഴിക്കോട്: പ്രമുഖ വ്യവസായി ഡോ. പിഎ ഇബ്രാഹിം ഹാജി (78) അന്തരിച്ചു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഡിസംബർ 11ന് ദുബൈ ഹെൽത്ത് കെയർ സിറ്റിയിലെ സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ തിങ്കളാഴ്ച രാത്രിയാണ് മിംസ് ആശുപത്രിയിലെത്തിച്ചത്.
കാസര്‍കോട് പള്ളിക്കര സ്വദേശിയാണ്.
മലബാർ ഗോൾഡിന്‍റെയും ചന്ദ്രികയുടെയും ഡയറക്ടർ ബോർഡ് അംഗമാണ്.
പിഎ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനും പിഎ കോളജ് ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനുമാണ്. ജീവകാരുണ്യ മേഖലയിലും സജീവമായിരുന്നു.