ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് കെ എസ് ഷാന്‍ കൊലക്കേസില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ പിടിയിലായി.
വരന്തരപ്പിള്ളി സ്വദേശികളായ സുധീഷ്, ഉമേഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ വരന്തരപ്പിള്ളിയില്‍ വച്ചാണ് ഇരുവരെയും പിടികൂടിയത്.
കസ്റ്റഡിയിലായ രണ്ട് പേരും പ്രതികളെ സഹായിച്ചവരാണെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരെയും ആലപ്പുഴയിലേക്ക് കൊണ്ടുപോയി.
അവിടെയെത്തിയാകും കൂടുതല്‍ ചോദ്യം ചെയ്യലുകളിലേക്കും തുടര്‍ നടപടികളിലേക്കും കടക്കുക.അതേസമയം, പ്രതികള്‍ക്കായി അന്വേഷണ സംഘം തമിഴ്നാട്ടിലേയ്ക്ക് തിരിച്ചു.
പ്രതികള്‍ കേരളം വിട്ടതായി എഡിജിപി വിജയ് സാഖറെ സ്ഥിരീകരിച്ചിരുന്നു.
വിവിധ സ്ക്വാഡുകളായി തിരിഞ്ഞാണ് അയല്‍ സംസ്ഥാനങ്ങളില്‍ പരിശോധന നടത്തുന്നത്.
അതിനിടയില്‍ ക്രമസമാധാന പാലനത്തിന്റെ ഭാഗമായി പ്രതിദിനം ഇരുന്നൂറോളം വീടുകളിള്‍ പൊലീസ് റെയ്ഡ് നടത്തിവരുകയാണ്.