2013-ൽ ട്വിറ്ററിലെ സാധാരണ ഉപയോക്താക്കളിൽ ഒരാൾ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. എട്ട് വർഷങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത ആ ട്വീറ്റ്ഇങ്ങനെയായിരുന്നു: “കൊറോണ വൈറസ്… അത് വരുന്നുണ്ട്.”.@Marco_Acorte എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് അത്ഭുതകരമായ ഈ ട്വീറ്റ്പോസ്റ്റ് ചെയ്തിട്ടുള്ളത്. കൊറോണ വൈറസുകളുടെ പൊതുവായ ഗ്രൂപ്പിനെക്കുറിച്ചാണ് ആ ട്വീറ്റ് പരാമർശിക്കുന്നതെന്നും അല്ലാതെ കോവിഡ് 19-നെക്കുറിച്ച് സവിശേഷമായിഅല്ലെന്നുമുള്ള വിശദീകരണമാണ് ഈ ട്വീറ്റിന് പ്രായോഗികമായി നൽകാൻ കഴിയുക. കഴിഞ്ഞ വർഷം കോവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തിലും ഈ ട്വീറ്റ് ശ്രദ്ധ നേടിയിരുന്നു. എന്തായാലും ട്വിറ്ററിൽ ഒരു ട്വീറ്റിന്റെ തീയതി തിരുത്താനോ മറ്റൊരു തീയതിയിൽ പോസ്റ്റ് ചെയ്തതായി കാണിക്കാനോ ഒന്നും കഴിയില്ല.
നിരവധി ട്വിറ്റർ ഉപയോക്താക്കളാണ് ഈ ട്വീറ്റിന് രസകരമായ പ്രതികരണങ്ങളുമായി ഇപ്പോൾ എത്തുന്നത്. മാർക്കോ എന്ന ആ ട്വീറ്റിന്റെ ഉടമ 2016-നു ശേഷം ട്വിറ്ററിൽ യാതൊന്നും പോസ്റ്റ് ചെയ്തിട്ടില്ല. 2016 ഡിസംബർ 11-ന് പോസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ അവസാന ട്വീറ്റ്ചിരിക്കുന്ന ഒരു ഇമോജി മാത്രമാണ്.