ഒ​മി​ക്രോ​ൺ: നാ​ല് രാ​ജ്യ​ക്കാ​ർ​ക്ക് യു​എ​ഇ​യി​ലേ​ക്ക് യാ​ത്രാ​വി​ല​ക്ക്

Latest അന്താരാഷ്ട്രം ഗൾഫ്

ദു​ബാ​യ്: നാ​ലു ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക് കൂ​ടി യു​എ​ഇ​യി​ലേ​ക്ക് യാ​ത്ര വി​ല​ക്കേ​ർ​പെ​ടു​ത്തി.

കെ​നി​യ, താ​ൻ​സ​നി​യ, ഇ​ത്യോ​പ്യ, നൈ​ജീ​രി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ യാ​ത്രി​ക​ർ​ക്കാ​ണ് വി​ല​ക്ക്.

ഇ​തോ​ടെ വി​ല​ക്കേ​ർ​പെ​ടു​ത്തി​യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം 11 ആ​യി.

ഡി​സം​ബ​ർ 25ന് ​രാ​ത്രി 7.30 മു​ത​ൽ വി​ല​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

ഈ ​രാ​ജ്യ​ങ്ങ​ളി​ൽ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

നേ​ര​ത്തെ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ന​മീ​ബി​യ, ല​സൂ​ട്ടു, എ​സ്വാ​റ്റീ​നി, സിം​ബാബ്‌വേ, ബോ​ട്സ്വാ​ന, മൊ​സാം​ബി​ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​മാ​ന​ങ്ങ​ളെ യു​എ​ഇ വി​ല​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം, ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ, ഗോ​ൾ​ഡ​ൻ വി​സ​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് യു​എ​ഇ​യി​ലേ​ക്ക് വ​രാം.

ഇ​വ​ർ 48 മ​ണി​ക്കൂ​ർ മു​മ്പെ​ടു​ത്ത പി​സി​ആ​ർ ഫ​ല​വും ആ​റ് മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത റാ​പി​ഡ് പി​സി​ആ​ർ ഫ​ല​വും ഹാ​ജ​രാ​ക്ക​ണം.

യു​എ​ഇ​യി​ൽ എ​ത്തി​യാ​ൽ ക്വാ​റ​ന്‍റൈ​നി​ലും ക​ഴി​യ​ണം.

Leave a Reply

Your email address will not be published. Required fields are marked *