‘നൃത്തം അശ്ലീലം; മതവികാരം വ്രണപ്പെടുത്തി; സണ്ണിയെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ല’…

Latest ഇന്ത്യ

മഥുര∙ സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വിഡിയോ ആല്‍ബം നിരോധിക്കണമെന്ന് മഥുരയിലെ പുരോഹിതന്മാര്‍.

‘മധുബന് മേം രാധികാ നാച്ചെ’ എന്ന ഗാനരംഗത്തിലെ നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നും പുരോഹിതന്മാര്‍ പരാതിപ്പെടുന്നു.

1960ല്‍ കോഹിനൂര്‍ എന്ന ചിത്രത്തില്‍ മുഹമ്മദ് റാഫി പാടിയ ഗാനമാണ് സണ്ണി ലിയോണ്‍ ഉപയോഗിച്ചിരിക്കുന്നത്.

വിഡിയോ ആല്‍ബം നിരോധിച്ച് നടിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വൃന്ദാവനിലെ സന്ത് നവല്‍ഗിരി മഹാരാജ് പറഞ്ഞു.

നൃത്തത്തിലെ രംഗങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നടിയെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സണ്ണിയുടെ നൃത്തത്തിനെതിരെ സമൂഹമാധ്യമങ്ങളിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്….

Leave a Reply

Your email address will not be published. Required fields are marked *