മുളിയാർ: തദ്ദേശ വാസികൾക്ക് കൂടി ശുദ്ധജല ലഭ്യത ഉറപ്പു വരുത്തി പ്രവർത്തി പൂർത്തീകരിച്ച ബാവിക്കര കുടിവെള്ള പദ്ധതി ഉടൻ കമ്മീഷൻ ചെയ്യണമെന്ന് ബോവിക്കാനം പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
വാർഡ് മുസ്ലിം ലീഗ് സമ്മേളനംജനുവരി 7,8,9 തിയ്യതി കളിൽ നടത്താൻ യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് കെ. അബ്ദുൾ ഖാദർ കുന്നിൽ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഹംസ പന്നടുക്കം സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്കെ.ബി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
ഖാലിദ് ബെള്ളിപ്പാടി,മൻസൂർ മല്ലത്ത്, സിദീഖ് ബോവിക്കാനം,മുക്രി അബ്ദുൽ ഖാദർ ഹാജി,ശെരീഫ് പന്നടുക്കം, അബൂബക്കർ ചാപ്പ , ഉമ്മർ ബെള്ളിപ്പാടി , മൊയ്തീൻ ചാപ്പ , ബഷീർ പന്നടുക്കം, മൊയ്തു മണയംങ്കോട്,കബീർ കെ.കെ.പുറം, സിദ്ധീഖ് കുണിയേരി കെ.ടി.ഉനൈസ് പ്രസംഗിച്ചു.