‘നിയമസഭ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം നിരാശജനകം’; സോണിയ ഗാന്ധി

Latest രാഷ്ട്രീയം

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ പ്രകടനം നിരാശജനകമാണെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം. ‘നമ്മള്‍ നേരിട്ട ഗുരുതരമായ തിരിച്ചടികള്‍ ശ്രദ്ധിണം. നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനത്തില്‍ നിരാശരാണ്. ഇത്തരം തിരിച്ചടികള്‍ക്ക് കാരണമായ എല്ലാ വശങ്ങളും പരിശോധിച്ച് വളരെ വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഒരു ചെറിയ ഗ്രൂപ്പിനെ രൂപീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’സോണിയ ഗാന്ധി പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമായി സൂചിപ്പിക്കുന്നത് പാര്‍ട്ടിയില്‍ പുനഃക്രമീകരണത്തിന്റെ ആവശ്യകതയുണ്ടെന്നാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുരപ്പിലെ പാര്‍ട്ടി പ്രകടനം നിരാശജനകമാണ്. ഇത് അപ്രതീക്ഷിതമായി സംഭവിച്ചതാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *