‘കല്യാണം കഴിക്കൂ, കുട്ടികളുണ്ടാക്കൂ’; നേടാം 25 ലക്ഷത്തിന്‍റെ ലോൺ

Latest അന്താരാഷ്ട്രം

ലോകജനസംഖ്യയിൽ ഇന്ത്യയ്ക്ക് തൊട്ടുമുൻപിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോഴും ചൈനയുടെ സ്ഥാനം.

140 കോടിയാണ് നിലവിൽ ചൈനയിലെ ജനസംഖ്യ. എന്നാൽ, അവിടെയിപ്പോൾ കാര്യങ്ങൾ അത്ര ശുഭകരമല്ല.

കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്ന ജനസംഖ്യയാണ് ചൈന ഇപ്പോൾ നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്ന്. ഇതിനുള്ള പരിഹാരനടപടികളും അവിടത്തെ പ്രവിശ്യാ ഭരണകൂടങ്ങൾ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യയാണ് ഏറ്റവുമൊടുവിൽ ജനസംഖ്യാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പുതിയ ജനപ്രിയ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയത്.

വിവാഹം കഴിച്ച് കുട്ടികളുണ്ടാക്കുന്നവർക്ക് രണ്ടു ലക്ഷം യുവാൻ(ഏകദേശം 25 ലക്ഷം രൂപ) ലോൺ നൽകാനായി ബാങ്കുകൾക്ക് സാമ്പത്തിക സഹായം നൽകുമെന്നാണ് ജിലിൻ പ്രവിശ്യാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.

‘മാര്യേജ് ആൻഡ് ബർത്ത് കൺസ്യൂമർ ലോൺസ്’ എന്ന പേരിലുള്ള പുതിയ പദ്ധതിയിൽ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പലിശനിരക്കിലും ഇളവുണ്ടാകും.

ജനസംഖ്യാ വർധനയ്ക്കായി വേറെയും ക്ഷേമപദ്ധതികൾ ജിലിൻ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റു പ്രവിശ്യകളിലെ കുട്ടികളുള്ള ദമ്പതികൾ ഇവിടെ രജിസ്റ്റർ ചെയ്താൽ അവർക്ക് റസിഡൻസ് പെർമിറ്റ് നൽകും.

പ്രവിശ്യയിലെ എല്ലാ പൊതുസേവനങ്ങളും അവർക്കു ലഭിക്കുകയും ചെയ്യും.

മൂന്നോ അതിലധികമോ കുട്ടികളുള്ളവർക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങിയാൽ നികുതി ഇളവും വാഗ്ദാനം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *