വെളിച്ചം മറഞ്ഞിട്ട് ദിവസങ്ങൾ, 24 മണിക്കൂറും ഇരുട്ടിൽ; ഈ ഗ്രാമത്തിൽ ഇനിയെന്ന് സൂര്യനെത്തും?

Latest അന്താരാഷ്ട്രം

യുഎസ് സംസ്ഥാനമായ അലാസ്കയിലെ ഉട്ക്വിയാഗ്വിക്കിൽ കഴിഞ്ഞ നവംബർ 18ന് മറഞ്ഞതാണ് സൂര്യൻ. ഇനി സൂര്യനെ കാണണമെങ്കിൽ ജനുവരി 22 ആകണം.

ഉത്തര ധ്രുവമേഖലയിൽ സ്ഥിതി ചെയ്യുന്ന നഗരത്തിൽ ‘പോളർ നൈറ്റ്’ തുടങ്ങിയതോടെയാണ് ഈ സ്ഥിതിവിശേഷം.

എല്ലാ വർഷവും ശൈത്യകാലത്ത് ഈ പ്രതിഭാസം ഉണ്ടാകും. സൂര്യനില്ലെങ്കിലും പകൽസമയത്ത് അരണ്ട പ്രകാശമുണ്ടാകും.

24 മണിക്കൂറിലധികം തുടർച്ചയായി രാത്രി അനുഭവപ്പെടുന്നതിനെയാണു പോളർ നൈറ്റ് എന്നു വിളിക്കുന്നത്. ഉത്തര, ദക്ഷിണ ധ്രുവങ്ങളിൽ ഇതു സാധാരണമാണ്.

നീണ്ട 64 ദിവസത്തെ കാത്തിരിപ്പിനു ശേഷമേ ഇനി ഇവിടെ സൂര്യൻ ഉദിക്കൂ.കൃത്യമായി പറഞ്ഞാൽ ജനുവരി 22ന് ഉച്ചയ്ക്ക് 12; 46ന് മാത്രമെ സൂര്യൻ പ്രത്യക്ഷപ്പെടൂ. അതുവരെ രണ്ടു മാസക്കാലം ഈ ഗ്രാമങ്ങൾ ഇരുട്ടിലാണ്.

വടക്കന്‍ അലാസ്കയിലെ ഉട്ക്വിയാഗ്വിക് എന്ന ഗ്രാമം ധ്രുവപ്രദേശത്തോട് ഏറ്റവും അടുത്തു കിടക്കുന്ന മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ ഒന്നാണ്.

ശൈത്യകാലമാകുമ്പോഴേക്കും സൂര്യന്‍ അപ്രത്യക്ഷനാകുന്ന ഗ്രാമങ്ങളില്‍ ഒന്നാണിത്.പിന്നീട് ഏതാണ്ട് രണ്ടര മാസക്കാലത്തോളം ഈ പ്രദേശത്ത് എന്നും രാത്രിയായിരിക്കും.

നവംബര്‍ അവസാനവാരത്തോടെ ഇവിടെ നിന്ന് യാത്രയാകുന്ന സൂര്യന്‍ തിരിച്ചെത്തുന്നത് ഫെബ്രുവരി ആദ്യ വാരത്തോടെയാണ്.

അതുവരെ അക്ഷരാര്‍ത്ഥത്തില്‍ രാത്രിയെ പകലാക്കി മാറ്റിയാണ് ഇവിടുത്തുകാരുടെ ജീവിതം.

ഉട്ക്വിയാഗ്വിക്കിലെ ഈ ശൈത്യകാലത്തെ അവസാന സൂര്യസ്തമയം നവംബർ 18 ന് ഉച്ചയ്ക്കായിരുന്നു.

പോളാര്‍ നൈറ്റ് അഥവാ ധ്രുവരാത്രി എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്.

ബോറോ എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന ഉട്ക്വിയാഗ്വിക്കില്‍ വേനല്‍ക്കാലത്ത് അനുഭവപ്പെടുക നേര്‍ വിപരീതമായ സ്ഥിതി വിശേഷമാണ്.

അപ്പോള്‍ രണ്ട് മാസത്തിലേറെ സമയത്തേക്ക് ഈ പ്രദേശത്ത് സൂര്യന്‍ അസ്തമിക്കാറില്ല.

മേയ് 12 മുതൽ ഓഗസ്റ്റ് 1വരെയാണ് ഈ പ്രതിഭാസം അനുഭവപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *