നടനായും സംവിധായകനായും മോഹന്‍ലാല്‍; ഷൂട്ടിംഗ് പുനരാരംഭിച്ച് ബറോസ്, പ്രെമോ ടീസര്‍ പുറത്തുവിട്ടു

Latest ഇന്ത്യ കേരളം പ്രാദേശികം

കൊച്ചി: മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു.

കൊവിഡ് ഭീഷണി മുലം നിര്‍ത്തിവെച്ച ഷൂട്ടിംഗ് ആണ് ഇപ്പോള്‍ പുനരാരംഭിച്ചത്.

ചിത്രത്തിന്റെ പ്രൊമോ ടീസര്‍ പുറത്തുവിട്ടു.

മോഹന്‍ലാല്‍ തന്നെയാണ് ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

ക്യാമറമാനും അണിയറപ്രവര്‍ത്തകര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് ടീസറില്‍ ഉള്ളത്.

ബറോസ് ആയി എത്തുന്ന മോഹന്‍ലാലിന്റെ ഡയലോഗും ടീസറില്‍ ഉണ്ട്.

നേരത്തെ കേരളത്തിലും ഗോവയിലുമായി പല ദിവസങ്ങളില്‍ ചിത്രീകരണം നടത്തിയിരുന്നെങ്കിലും ഷൂട്ട് ചെയ്തത് മുഴുവന്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന് നേരത്തെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *