കാര്‍ മറിഞ്ഞ്‌ വീട്ടമ്മ മരണപ്പെട്ടു, 4 പേര്‍ക്ക്‌ പരിക്ക്‌

Latest കേരളം

ചിറ്റാരിക്കാല്‍: വിനോദ സ ഞ്ചാര കേന്ദ്രമായ പാലക്കയം തട്ട്‌ സന്ദര്‍ശിച്ച്‌ മടങ്ങിയ യാത്രക്കാര്‍ സഞ്ചരിച്ച കാര്‍ കുടിയാന്മല ടണിനടുത്ത് ഇറക്കത്തില്‍ നിയന്ത്രണം വിട്ട്‌ മറിഞ്ഞ്‌ സ്ത്രീ മരണപ്പെട്ടു.നാല്‌ പേര്‍ക്ക്‌ പരിക്കേറ്റു.

വെസ്റ്റ്‌ എളേരി പഞ്ചായത്തിലെ എളേരിതട്ടിലെ അന്നമ്മ തോമസ്‌ (60) ആണ്‌ മരണപ്പെട്ടത്‌.

പുപ്പറമ്പിലെ കാരിക്കുളം ബാബു, ഭാര്യ ജിഷ, മക്കള്‍ ആന്‍ മരിയ, ആഞ്ചലൊ ബാബു എന്നിവർക്കാണ്‌ പരിക്കേറ്റത്‌.ഇവരെ ആസ്പ്രതിയില്‍ പ്രവേശിപ്പിച്ചു.

പുപറമ്പിലെ വീട്ടിലെ മകളുടെ വീട്ടിലെത്തിയ അന്നമ്മ മക്കളോടൊത്ത്‌ പാലക്കയംതട്ടിലെ കാഴ്ചകള്‍ കാണാന്‍ പോയതായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *