അബ്ബാസ് കുളങ്ങരക്ക് എസ്. ഇ. യു സംസ്ഥാന കമ്മിറ്റിയുടെ സ്നേഹാദരം

Latest കേരളം

കാസറഗോഡ് : രണ്ട് പതിറ്റാണ്ടിലേറെയുള്ള സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് വിരമിച്ച എസ്.ഇ.യു മുൻ ജില്ലാ സെക്രട്ടറി അബ്ബാസ് കുളങ്ങരക്ക് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ സ്നേഹോപഹാരം പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലിക്കുട്ടി സമ്മാനിച്ചു.

കാസറഗോഡ് വെച്ച് നടന്ന എസ്.ഇ.യു സംസ്ഥാന സമ്മേളനത്തിൽ വെച്ചാണ് ഉപഹാരം സമ്മാനിച്ചത്.

മഞ്ചേശ്വരം താലൂക്ക് ജന. സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ പദവികൾ വഹിച്ച് എസ്. ഇ. യു വിന്റെ ജില്ലയിലെ വളർച്ചയ്ക്കായി നടത്തിയ പ്രവർത്തനങ്ങൾ മാനിച്ചാണ് അബ്ബാസ് കുളങ്ങരക്ക് സ്നേഹോപഹാരം സമർപ്പിച്ചത്.

രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി,എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, എസ്.ഇ. യു സംസ്ഥാന പ്രസിഡണ്ട് എ. എം അബൂബക്കർ, ജന. സെക്രട്ടറി സിബി മുഹമ്മദ്‌, വൈസ് പ്രസിഡന്റ്‌ നാസർ നങ്ങാരത്ത്, സെക്രട്ടറിയേറ്റ് അംഗം ഒ. എം ഷഫീഖ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *