മലപ്പുറം: മുസ്‌ലിം ലീഗ് സമസടേതും, സമസ്ത മുസ്‌ലിം ലീഗിന്റേതുമാണെന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍.
സമസ്തയുടെ മലപ്പുറം ജില്ല സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.‘
ഞാന്‍ തീര്‍ത്തും പറയട്ടെ മുസ്‌ലിം ലീഗ് സമസ്തയുടേതാണ്, കാരണം ലീഗിലുള്ള ബഹുഭൂരിഭാഗം ആളുകളും സമസ്തയിലുള്ള ആളുകളാണ്. ഒരു സംഘടനയാവട്ടെ, ഓഫീസാകട്ടെ അവടെയുള്ള കൂടുതല്‍ ആളുകള്‍ ഏതിലേതാണോ അവരുടേതാണത്. ആ അര്‍ഥത്തില്‍ ലീഗ് സമസ്തയുടെ പാര്‍ട്ടിയാണ്. സമസ്ത മുസ്‌ലിം ലീഗിന്റേതാണ്,’ എം.ടി.
അബ്ദുല്ല മുസ്‌ലിയാര്‍ പറഞ്ഞു.വേദിയിലിരിക്കുന്ന കുഞ്ഞാലിക്കുട്ടി, സമദാനി എന്നിവരെല്ലാം സമസ്തയുടെ അനുഭാവികളാണ്.
ലീഗ് നേതാക്കള്‍ സമസ്തയുടെ പരിപാടികളില്‍ പങ്കെടുത്ത് സന്തോഷം പുങ്കിടുന്നുവരാണെന്നും അദ്ദേഹം പറഞ്ഞു.