കോവിഡ് വാക്സിൻ സ്വീകരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഇന്ത്യൻ താരം ഇഷാന്ത് ശർമയും. ഇന്നാണ് ഇരുവരും വാക്സിൻ സ്വീകരിച്ചത്. ഇതിന‍്റെ ചിത്രങ്ങൾ താരങ്ങൾ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
മുംബൈയിലാണ് വിരാട് കോഹ്ലിയുള്ളത്. വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചെന്നും എല്ലാവരും എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്നും താരം ആരാധകരോടായി ആവശ്യപ്പെട്ടിട്ടുണ്ട്.
വാക്സിനേഷൻ സെന്ററിന് മുന്നിൽ ഭാര്യ പ്രതിമയ്ക്കൊപ്പമുള്ള ചിത്രമാണ് ഇഷാന്ത് ശർമ പങ്കുവെച്ചിരിക്കുന്നത്. എത്രയും വേഗം എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും താരം ആവശ്യപ്പെട്ടു.