യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍; യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുളള വിമാനടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു

Latest അന്താരാഷ്ട്രം ഇന്ത്യ

അന്താരാഷട്ര യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയതോടെ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുളള വിമാനടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു.

ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളെ തുടര്‍ന്നാണ് നിരക്കില്‍ കുത്തനെ ഇടിവുണ്ടായത്.

ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്ക് 390 ദിര്‍ഹം മുതല്‍ (ഏകദേശം 7800 രൂപ) ടിക്കറ്റുകള്‍ ലഭ്യമാണ്.

കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 380 ദിര്‍ഹം മുതല്‍ 600 വരെ ദിര്‍ഹത്തിനുള്ളില്‍ (ഏകദേശം7600 രൂപ മുതല്‍ 12,000 രൂപ വരെ) ടിക്കറ്റുകള്‍ ലഭിക്കും.

എമിറേറ്റ്‌സ് എയര്‍ലൈനും, ഫ്‌ളൈ ദുബായിയും ദുബായില്‍നിന്ന് കൊച്ചിയിലേക്ക് 300മുതല്‍ 500വരെ ദിര്‍ഹത്തിനുള്ളില്‍ ടിക്കറ്റുകള്‍ നല്‍കുന്നുണ്ട്.

ദുബായില്‍നിന്ന് മുംബൈയിലേക്കുള്ള നിരക്ക് 300 ദിര്‍ഹവും (ഏകദേശം 6000 രൂപ) അതില്‍ താഴെയുമായി കുറഞ്ഞു. ഡല്‍ഹിയിലേക്ക് 330 ദിര്‍ഹം മുതലാണ് വിമാന ടിക്കറ്റ് നിരക്ക്.

എന്നാല്‍ യുഎഇയിലെ പുതിയ വാരാന്ത്യ അവധി മാറ്റമൊന്നും യാത്രാ നിരക്കിനെ കാര്യമായി ബാധിച്ചിട്ടില്ലെന്നും ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം യുഎഇ ഇന്ത്യ യാത്രാ നിരോധനത്തിന്റെ സമയത്തായിരുന്നു നിരക്കില്‍ കുറവുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *