ബോവിക്കാനം: പ്രതിസന്ധി കാലങ്ങളെപ്രവർത്തനവും,സേവന വും കൊണ്ട് ചെറുത്ത് തോൽപിച്ച് കെട്ടുറപ്പി ലൂടെ വിജയത്തിലേക്ക് കുതിച്ച പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുള്ള പറഞ്ഞു. ജനാധി പത്യത്തോട് കൂറും നീതിയുംപുലത്തി സാമൂഹ്യപുനരുദ്ധാരണ ത്തിന് നേതൃത്വം നൽകിയും,സമുദായ ശാക്തീകരണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി നില കൊണ്ട മുസ്ലിം ലീഗ്ജന ലക്ഷങ്ങളുടെ ഹൃദയ വികാര മാണെന്നും ടി.ഇ.കൂട്ടി ചേർത്തു. മുളിയാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് സമ്മേളന അനുബന്ധ മായി നുസ്രത്ത് നഗറിൽസംഘടിപ്പിച്ച യുവജന വിദ്യാർത്ഥി,തൊഴിലാളി,പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുക യായിരുന്നു. വാർഡ്പ്രസിഡണ്ട് കെ. അബ്ദുൽ ഖാദർ കുന്നിൽ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഹംസ പന്നടുക്കം സ്വാഗതം പറഞ്ഞു.പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി പഴയ കാല പ്രവർത്തകരെ അനുസ്മരിച്ചു.ടി.കെ.ഹസീബ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ ഘടകങ്ങളുടെ നേതാക്കളായഷെരീഫ് കൊടവഞ്ചി, എം.എസ്. ഷുക്കൂർ, സി.എം.ഖാദർ ഹാജി, ബി.എം. അഷ്റഫ്, സിദ്ധീഖ് ബോവിക്കാനം, അനീസ മൻസൂർ മല്ലത്ത്,എ.ബി. കലാം, അഹമ്മദലി മൂഡം ബയൽ, നൗഷാദ് ആലിച്ചേരി, മൻസൂർ മല്ലത്ത്, അബൂബക്കർ ചാപ്പ,മുക്രി അബ്ദുൽ ഖാദർ, അഹമ്മദ് മൂലയിൽ, മസൂദ് ബോവിക്കാനം, ബി.കെ.മുഹമ്മദ് കുഞ്ഞി, ഹസൈനാർ ഇദ്ധീൻ, ഷെരീഫ് പന്നടുക്കം, രമേശൻ മുതലപ്പാറ,ഹമീദ് മുക്രി, മൊയ്തീൻ ചാപ്പ, മൊയ്തു മണിയങ്കോട്,ബി.എ. മുഹമ്മദ് കുഞ്ഞി ബാവിക്കര,ഉമ്മർ ബെളളിപ്പാടി, കബീർ ബാവിക്കര, കബീർ മീത്തൽ, സിദ്ധീഖ് കുണിയേരി, റസാഖ് ചാപ്പ,കെ.ബി.ബാസിത് പ്രസംഗിച്ചു.പൊതുസമ്മേളനം നടക്കുന്ന ബാവിക്കര കെ.കെ. പുറത്തെ ബാഫഖി തങ്ങൾ നഗറിൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി പതാക ഉയർത്തി.അബ്ദുൽ ഖാദർ കുന്നിൽ,ഹംസ പന്നടുക്കം, സിദ്ധീഖ് ബോവിക്കാനം, അഹമ്മദ് മൂലയിൽ, മുക്രി അബ്ദുൽ ഖാദർ, മൊയ്തു മണിയങ്കോട്, അഷ്റഫ് മുഹമ്മദ് ബാവിക്കര, കബീർ ബാവിക്കര,ഷാഫി കെ.കെ.പുറം തുടങ്ങിയവർ സംബന്ധിച്ചു.
